സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക് എല്ലാ ഒത്താശകളും നല്‍കുകയാണ് കോണ്‍ഗ്രസ്സ് ചെയ്‌തത്. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന് ഓശാന പാടുകയാണ് കോണ്‍ഗ്രസ്സ് ചെയ്‌തത്. ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം
ഭാരത് ജോഡോ യാത്ര കേരളത്തില്‍ ഒഴിവാക്കണമെന്നത് സിപിഎമ്മിന്റെ മാത്രം ആഗ്രഹമാണ്. കേരളം സിപിഎമ്മിന് തീറെഴുതിക്കൊടുക്കാന്‍ കഴില്ല. ദേശീയ താത്പര്യമുള്ളവര്‍ ഈ യാത്രയെ കുറ്റം പറയില്ല. ഞങ്ങള്‍ക്ക് ആരോടും പ്രത്യേക മമതയില്ല. സിപിഎമ്മിനാണ് ബിജെപിയോട് രഹസ്യബന്ധമുള്ളത്. അവര്‍ ഗുജറാത്തിലേക്ക് ആളെ അയയ്ക്കും. അമിത് ഷായും മോദിയെയും ഇങ്ങോട്ട് ക്ഷണിക്കും
ആർഎസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല. ഇപ്പോൾ ആർഎസ്എസ് പ്രൊഫൈലുകൾ ദേശീയ പതാക ഉയർത്തുന്നതിൽ സന്തോഷമുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു
സത്യം പറയാന്‍ പാടില്ല, ശബ്ദം ഉയരാന്‍ പാടില്ല, ചോദ്യങ്ങള്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, പ്ലക്കാര്‍ഡുകള്‍ പാടില്ല, ബാനറുകള്‍ പാടില്ല. ജനങ്ങളെ കൊളളയടിക്കുന്ന വിലക്കയറ്റത്തിനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പ്രതികാര രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍.
അതേസമയം, ചിന്തിൻ ശിബരത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വളരെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ഒരു കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥി, ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരത പര്യടനം നടത്തണം, ജംബോ കമ്മിറ്റികള്‍ പൂര്‍ണമായും ഒഴിവാക്കണം,
കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ സി വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലുമെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം കെ സി വേണുഗോപാലാണ്. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയുംപോലുളള തലമുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്
കെ പി സി സി ഭാരവാഹി പട്ടികയുമായി യാതൊരുവിധ ബന്ധവുമില്ല. ആളുകളെ തെരഞ്ഞെടുക്കുന്നതില്‍ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ല. ഞാന്‍ ഇന്നലെ പൊട്ടിമുളച്ചൊരു നേതാവല്ല . പട്ടികയില്‍ വരുന്ന പലരുമായും തനിക്ക് ബന്ധമുണ്ടായിരിക്കും. അതിന്‍റെ അര്‍ഥം അവരുടെ പേരുകള്‍ ഞാന്‍ നിര്‍ദ്ദേശിച്ചുവെന്നല്ല
സുധാകരന് താന്‍ നല്‍കിയ വാക്കുപോലും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മുമായി പോരാടി കോണ്‍ഗ്രസിന് ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. പുതിയ ഡി സി സി ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടതിലൂടെ പാര്‍ട്ടി തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
കോണ്‍ഗ്രസ്സിലും സര്‍ക്കാരിലും കലാപക്കൊടി ഉയര്‍ത്തി 18 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറുമെന്ന പ്രതീതി പരത്തിയ രാജേഷ് പൈലറ്റ് തിരിച്ചെത്തിയതോടെ സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന വ്യാമോഹം ബിജെപിക്ക് നഷ്ടമായി